യുഎഇയിൽ ഇന്നലെ ഞായറാഴ്ച്ച മുതൽ തുടങ്ങിയ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. പലയിടങ്ങളിലും ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തു.
പലയിടങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയും റോഡുകളിൽ വേഗപരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി ദുബായിലെ അധികൃതർ രാവിലെ 6 മണിക്ക് ശേഷം മൊബൈൽ ഫോണുകളിലേക്ക് അലേർട്ട് ഇംഗ്ലീഷിലും അറബിയിലുമായി അയച്ചിരുന്നു.
അസ്ഥിര കാലാവസ്ഥയിൽ പൊതുജനങ്ങളോട് ബീച്ചുകളിൽ നിന്ന് മാറി നിൽക്കാനും താഴ്വരകൾ ഒഴിവാക്കാനും ആവശ്യപ്പെടുകയും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
#أمطار_الخير مدينة خليفة #أبوظبي #المركز_الوطني_للأرصاد #أمطار #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #أحمد_آل_علي pic.twitter.com/Lv1iz1zchJ
— المركز الوطني للأرصاد (@ncmuae) February 12, 2024