യുഎഇയിൽ പ്രതികൂല കാലാവസ്ഥ തുടരുമ്പോൾ ഡ്രൈവിംഗ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ എപ്പോഴും പാലിക്കണമെന്ന് ഡ്രൈവർമാരെ വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് അധികൃതർ.
2023 മെയ് മാസത്തിൽ, യുഎഇയുടെ ആഭ്യന്തര മന്ത്രാലയം മൂന്ന് പുതിയ കാലാവസ്ഥയുമായി ബന്ധപ്പെട്ട ട്രാഫിക് ലംഘനങ്ങൾ പ്രഖ്യാപിച്ചിരുന്നു. മഴ, മൂടൽമഞ്ഞ്,പൊടിമണൽക്കാറ്റ് എന്നിവയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 10 നിയമങ്ങളാണ് അധികൃതർ താഴെ ഓർമ്മിപ്പിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ഡ്രൈവിംഗ് സമയത്ത് ഫോട്ടോ എടുത്താൽ 800 ദിർഹം പിഴയും, നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
ഹസാർഡ് ലൈറ്റുകൾ ഓണാക്കി ഡ്രൈവിംഗ് ചെയ്താൽ 500 ദിർഹം പിഴയും, നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
ലൈറ്റുകളില്ലാതെ മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ഡ്രൈവിംഗ് ചെയ്താൽ 400 ദിർഹം പിഴയും, നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ അധികാരികളുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനമോടിച്ചാൽ
400 ദിർഹം പിഴയും, 4 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
ഇൻഡികേറ്റർ ഉപയോഗിക്കാതെ പാതകൾ മാറ്റിയാൽ 400 ദിർഹം പിഴ ലഭിക്കും.
അശ്രദ്ധമായി ഡ്രൈവിംഗ് ചെയ്താൽ 2,000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിൻ്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും
മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകൾ, വെള്ളപ്പൊക്കം, അണക്കെട്ടുകൾ എന്നിവയ്ക്ക് സമീപം ഒത്തുകൂടിയാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
മഴവെള്ളം നിറഞ്ഞൊഴുകുന്ന സമയത്ത് വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലേക്ക് അവയുടെ അപകടനില വകവെക്കാതെ പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിൻ്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
അടിയന്തര സാഹചര്യങ്ങൾ, ദുരന്തങ്ങൾ, പ്രതിസന്ധി ഘട്ടങ്ങൾ, മഴ, വെള്ളപ്പൊക്കമുള്ള താഴ്‌വരകൾ എന്നിവിടങ്ങളിലേക്ക് ആംബുലൻസിനേയും ബന്ധപ്പെട്ട അധികാരികളേയും തടസ്സപ്പെടുത്തിയാൽ 1,000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
പ്രതികൂല കാലാവസ്ഥയിൽ മാറ്റിയ വേഗപരിധി പാലിച്ചില്ലെങ്കിൽ 3,000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിൻ്റുകളും, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ( വേഗ പരിധി എത്രത്തോളം കടന്നു എന്നതിനെ ആശ്രയിച്ച് പിഴ മാറിയേക്കാം )