ആലിപ്പഴവർഷത്തെത്തുടർന്ന് അൽഐനിൽ കാറുകൾക്കും സ്‌കൂളുകൾക്കും കടകൾക്കും കേടുപാടുകൾ ഉണ്ടായി. അൽഐനിലെ ഗാർഡൻ സിറ്റിയിൽ താമസിക്കുന്നവരെയാണ് ആലിപ്പഴവർഷം കൂടുതൽ ബാധിച്ചത്.
ഇതുവരെ കണ്ടിട്ടില്ലാത്ത തരം ആലിപ്പഴവർഷമാണ് അനുഭവിച്ചതെന്ന് അൽഐനിലെ നിവാസികൾ പറയുന്നു. കാറുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ ചില നിവാസികൾ അവർക്കുണ്ടായ ദുരവസ്ഥ പങ്കുവെച്ചു
കാറിൻ്റെ റൂഫും ജനാലകളും മറ്റ് പലതും ആലിപ്പഴത്തിൻ്റെ മഞ്ഞുപാളികളാൽ തകർന്നിരുന്നു. നിരവധി കാറുകൾ നശിച്ചു, മാത്രമല്ല, ചില കടകളുടെ ജനാലകളെയും സൈൻ ബോർഡുകളെയും ആലിപ്പഴവർഷം ബാധിച്ചു.
ഇൻ്റീരിയർ കോൺട്രാക്ടിംഗ് ബിസിനസ്സ് ഉടമയായ 48-കാരന് ഒരു സമഗ്ര ഇൻഷുറൻസ് പ്ലാൻ ഉണ്ട്. പോലീസ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട ഇൻഷുറൻസ് കമ്പനിയുമായി അദ്ദേഹം ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. ചില കെട്ടിടങ്ങൾക്കും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്