കനത്ത മഴയിൽ ദുബായിലെ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലുണ്ടായ വെള്ളക്കെട്ടിനെത്തുടർന്ന് ഗതാഗതം വഴിതിരിച്ചുവിടൽ നടക്കുന്നുണ്ടെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ആർടിഎയുടെ ടീമുകൾ സാഹചര്യം കൈകാര്യം ചെയ്യുന്നുണ്ടെന്ന് അതോറിറ്റി അറിയിച്ചു. ജബൽ അലിയിലേക്ക് വരുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ആർടിഎ അറിയിച്ചു.
അബുദാബിയിലേക്ക് പോകുന്ന ഡ്രൈവർമാർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും എമിറേറ്റ്സ് റോഡും ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Traffic_update: Road diversion at Sheikh Zayed Rd. In Jebel Ali area due to the water accumulation, please use the following alternative routes to reach your destinations:
➡️ Sheikh Mohammed bin Zayed Rd. and Emirates Road for those heading towards Abu Dhabi
➡️ Seih Shuaib St.…— RTA (@rta_dubai) February 13, 2024