അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി തുടർച്ചയായ രണ്ടാം ദിവസവും ( 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച ) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ആരംഭിച്ച കനത്ത മഴയെത്തുടർന്ന് യുഎഇ സർക്കാർ ഫെഡറൽ ജീവനക്കാർക്കും പൊതു, സ്വകാര്യ മേഖലയിലെ സ്കൂളുകൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നു.