ഒമാനിലുണ്ടായ കനത്തമഴയിൽ ആലപ്പുഴ സ്വദേശി ഒഴുക്കിൽപെട്ട് മരിച്ചതായി റിപ്പോർട്ട്. ശർഖിയ ഗവർണറേറ്റിലെ ഹിബ്ര മേഖലയിലാണ് സംഭവം. മരണപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതേദഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാനിലും യുഎഇയിലുമായി കഴിഞ്ഞ 2 ദിവസമായി അസ്ഥിരമായ കാലാവസ്ഥയാണ്.