മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം (BAPS Hindu Mandir) അബുദാബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
ബിഎപിഎസ് സ്വാമിനാരായൺ സൻസ്തയുടെ ഇന്നത്തെ ആത്മീയ ഗുരുവായ മഹന്ത് സ്വാമി മഹാരാജും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് റിബൺ മുറിക്കുന്ന ചടങ്ങോടെയാണ് ബാപ്‌സ് ഹിന്ദു മന്ദിർ തുറന്നത്.
27 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയ നരേന്ദ്രമോദിയെ ബാപ്‌സ് ഹിന്ദു മന്ദിറിൻ്റെ പ്രോജക്ട് തലവൻ പൂജ്യ ബ്രഹ്മവിഹാരിദാസ് സ്വാമിയും പൂജ്യ ഈശ്വർചരൺ സ്വാമിയും ചേർന്നാണ് സ്വീകരിച്ചത്.