Search
Close this search box.

ഹത്തയിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ വാഹനങ്ങളിൽ നിന്ന് രണ്ട് പേരെ ദുബായ് പോലീസ് രക്ഷപ്പെടുത്തി

Dubai Police rescued two people from vehicles washed away by floods in Hatta

കനത്ത മഴയെ തുടർന്ന് ഹത്തയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ 5 വാഹനങ്ങളിൽ നിന്ന് രണ്ട് വൃദ്ധരെ രക്ഷപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.

കാലാവസ്ഥ പ്രതികൂലമായതിനാൽ പോർട്സ് പോലീസ് സ്‌റ്റേഷനിലെ മറൈൻ റെസ്‌ക്യൂ വിഭാഗത്തിലെ സംഘങ്ങളും ഹത്ത പോലീസ് സ്‌റ്റേഷനിലെ ലാൻഡ് റെസ്‌ക്യൂ ടീമും ചേർന്നാണ് താഴ്‌വരയിൽ കുടുങ്ങിയ അഞ്ച് വാഹനങ്ങളെ വലിച്ച് നീക്കിയത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് പേരാണ് വാഹനങ്ങളിൽ ഉണ്ടായിരുന്നത്.

കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ മുന്നറിയിപ്പ് പാലിക്കണമെന്നും താഴ്‌വരകളിൽ നിന്നും പർവതപ്രദേശങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!