ദുബായിലെ ഒരു വീട്ടിൽ വെച്ച് ഒരു അറബ് യുവാവ് ഒരു കുടുംബത്തെ ആക്രമിച്ചതിന് പിന്നാലെ 12 മണിക്കൂറിനുള്ളിൽ ആക്രമിച്ചയാളെ പിടികൂടാൻ കഴിഞ്ഞതായി ദുബായ് പോലീസ് അറിയിച്ചു.
ആക്രമണത്തിൽ കുടുംബത്തിലെ ഒരാൾക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് വൈദ്യസഹായം നൽകിയതായും പോലീസ് അറിയിച്ചു.
അക്രമിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. ആക്രമണത്തിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.