കോൺകോർസ് B ലോഞ്ച് നവീകരണത്തിലാണെന്ന് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്

Emirates Airlines has warned first class passengers that the Concourse B lounge is under renovation

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ (DXB) കോൺകോർസ് B യിലെ ലോഞ്ച് നവീകരിച്ചുകൊണ്ടിരിക്കുന്നതിനാൽ ഭക്ഷണങ്ങൾ അവിടെ ലഭ്യമാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

”ഞങ്ങൾ ദുബായിലെ കോൺകോർസ് B യിലെ  ഫസ്റ്റ് ക്ലാസ് ലോഞ്ച് മാറ്റുകയാണ്. B യിൽ നവീകരണം നടത്തുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ചില ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും അവിടെ ലഭ്യമായേക്കില്ല, ചില ശബ്ദ ശല്യങ്ങളും ഉണ്ടായേക്കാം” എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

പകരം നിങ്ങൾക്ക് ഞങ്ങളുടെ കോൺകോർസ് A അല്ലെങ്കിൽ C യിൽ ഞങ്ങളുടെ മുഴുവൻ ലോഞ്ച് അനുഭവങ്ങൾ ആസ്വദിക്കാനാകുമെന്നും എയർലൈൻ പറഞ്ഞു.

കോംപ്ലിമെൻ്ററി വൈ-ഫൈ, സ്പാ ട്രീറ്റ്‌മെന്റ് , നേരിട്ടുള്ള ബോർഡിംഗ്, ബിസിനസ്സ് സെൻ്റർ സൗകര്യം, യാത്രക്കാർക്കുള്ള നിശബ്ദമായ പ്രദേശം എന്നിവ ഫസ്റ്റ് ക്ലാസ് ലോഞ്ചിൽ ആസ്വദിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!