യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശപ്രകാരം ആരംഭിച്ച “ഗാലൻ്റ് നൈറ്റ് 3” എന്ന മാനുഷിക പ്രവർത്തനത്തിലൂടെ ഗാസയിലെ ഫലസ്തീൻ ജനതയ്ക്ക് യുഎഇ അചഞ്ചലമായ പിന്തുണ നൽകുന്നത് തുടരുകയാണ്. ഗാസയിലെ ഫലസ്തീനികൾക്കായി ഭക്ഷണവും മെഡിക്കൽ സപ്ലൈകളുമടങ്ങുന്ന 124,000 പാഴ്സലുകൾ ഇന്നലെ ഞായറാഴ്ച അയച്ചതായി അധികൃതർ അറിയിച്ചു.
അയച്ച പാഴ്സലുകളിൽ ഭക്ഷണ സാധനങ്ങൾ, മെഡിക്കൽ സപ്ലൈകൾ, കുട്ടികൾക്കും പ്രായമായവർക്കും ശുചിത്വ കിറ്റുകൾ, ലൈറ്റിംഗ് പ്രൊജക്ടറുകൾ, പുതപ്പുകൾ, ഭക്ഷണപ്പൊതികൾ, കുട്ടികൾക്കുള്ള ഭക്ഷണ കൊട്ടകൾ, കനത്ത ശൈത്യകാല വസ്ത്രങ്ങൾ, അടിവസ്ത്ര പാഴ്സലുകൾ, എന്നിവ ഉൾപ്പെടുന്നു.