2498 തൊഴിൽ അവസരങ്ങൾ; 56.8 ബില്ല്യൺ ദിർഹത്തിന്റെ ദുബായ് ബഡ്ജറ്റിന് അംഗീകാരം

56.8 ബില്ല്യൺ ദിർഹത്തിന്റെ 2019 ലെ ദുബായ് ബഡ്ജറ്റിന് യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം അംഗീകാരം നൽകി. കഴിഞ്ഞ വർഷത്തേക്കാൾ 1.2 ശതമാനം അധികമായി ആകെ 51 ബില്യൺ ആണ് ഇക്കുറി റെവന്യൂ കണക്കാക്കിയിരിക്കുന്നത്.

ഭരണച്ചെലവുകൾ, ഗ്രാന്റുകൾ,സബ്‌സിഡികൾ എന്നിവ 5 ശതമാനം കൂടി ആകെ ചെലവിന്റെ 47 ശതമാനമാണ്.ആരോഗ്യം,വിദ്യാഭ്യാസം, ഭാവന നിർമ്മാണം എന്നീ മേഖലകൾക്ക് വേണ്ടി 33 ശതമാനം ബഡ്ജറ്റ് ആണ് നീക്കി വച്ചിരിക്കുന്നത്.

ദുബായ് ഭരണകൂടത്തിന്റെ മികച്ച സാമ്പത്തീക നയം രാജ്യത്തിന് 850 വരുമാനം ഉണ്ടാക്കിയതായും പറയുന്നു. 2498 അധിക തസ്തികകൾ ആണ് പുതിയ വർഷത്തിൽ ദുബായിയിൽ സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!