ചുരുങ്ങിയ കാലം കൊണ്ട് പ്രവാസ കൂട്ടായ്മകൾക്കിടയിൽ വ്യത്യസ്തമായ ഒരു മുഖം കണ്ടെത്തിയ മ്മടെ തൃശൂർ യു എ ഇകൂട്ടായ്മയുടെ വാർഷിക ജനറൽബോഡി യോഗം ഗർഹൂദ് ഈറ്റ് & ഡ്രിങ്ക് റസ്റ്റോറന്റിൽ വെച്ച് നടന്നു.
മ്മടെ പൂരം എന്ന പേരിൽ കേരളത്തിനു പുറത്ത് ആദ്യമായി ത്രിശ്ശുർ പൂരം സമ്പൂർണ്ണമായി പുനർസൃഷ്ടിച്ചതിലൂടെ പ്രവാസ സമൂഹത്തിന്റെയും പ്രത്യേകിച്ച് ഗൾഫ് മലയാളികളുടെയും ശ്രദ്ധ നേടിയെടുത്ത സംഘടനയാണു മ്മടെ ത്രിശ്ശൂർ!
പൊതുയോഗത്തിൽ രാജേഷ് മേനോൻ അധ്യക്ഷത വഹിച്ചു. ദിനേശ് ബാബു വാർഷിക പ്രവർത്തന റിപ്പോർട്ടും,സമീർ സൈദുമുഹമ്മദും ബാലു തറയിലും ചേർന്ന് വാർഷീക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ്റായി അനൂപ് അനിൽ ദേവൻ,സെക്രട്ടറിയായി രശ്മി രാജേഷ്, ട്രഷററായി സജിത്ത് ശ്രീധരൻ എന്നിവർ ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി ജയകൃഷ്ണൻ ഗുരുവായൂർ, ഷഹീർ കെ അബ്ദുൾ റഹ്‌മാൻ എന്നിവരെയും ജോയിൻറ്റ് സെക്രട്ടറിമാരായി അനിൽ അരങ്ങത്ത് ,സുനിൽ ആലുങ്ങൽ എന്നിവരെയും ജോയിൻറ്റ് ട്രെഷർമാരായി വിമൽ കേശവൻ,ഷാജു പഴയാറ്റിൽ എന്നിവരെയും തിരഞ്ഞെടുത്തു.
രാവിലെ 11 മണിക്ക് തുടങ്ങിയ യോഗം, ഉച്ചക്ക് 2 മണിവരെ നീണ്ടുനിന്നു . തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അവതരിപ്പിക്കുകയുണ്ടായി. ഇതിനോടകം ഈ പ്രവാസ മേഖലയിൽ ഏറ്റവും കൂടുതൽ മലയാളികൾ പങ്കെടുക്കുന്ന മ്മടെ തൃശ്ശൂർ പൂരം ദുബായുടെ വക്താക്കളായാണ് ഈ കൂട്ടായ്‌മ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളത് എന്നിരിക്കിലും വലിയ രീതിയിലുള്ള സാംസ്കാരിക, ആതുര സേവന പ്രവർത്തങ്ങളിലും സംഘടന സജീവമാണ് !