ദുബായിൽ താമസിക്കുന്ന 22 കാരനായ കനേഡിയൻ-പലസ്തീനിയൻ യൂസഫ് ഹുസൈൻ എന്ന യുവാവ്, യു.എ.ഇ.യിൽ നിന്ന് സൗദി അറേബ്യയിലേക്ക് കാൽനടയായി എത്തി. ഗുവൈഫാത്ത് അതിർത്തിയിലൂടെ 450 കിലോമീറ്ററിലധികം കാൽനടയായി ഒമ്പത് ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്.
ഉംറ നിർവഹിക്കുന്നതിനും റൊണാൾഡോ റിയാദിൽ ഫുട്ബോൾ കളിക്കുന്നത് കാണുന്നതിനുമാണ് അദ്ദേഹം സൗദി അറേബ്യയിലെത്തിയത്. അതിർത്തിയിലെത്തിയ ശേഷം യൂസഫ് തൻ്റെ പിതാവിനും സഹോദരനും സുഹൃത്തിനുമൊപ്പം കാറിൽ തൻ്റെ യാത്രയുടെ ബാക്കി ഭാഗം പൂർത്തിയാക്കി. അവർ ജിദ്ദയിലേക്കും പിന്നീട് ഉംറയ്ക്കായി മക്കയിലേക്കും പോയി.
ഫെബ്രുവരി ഒന്നിനാണ് യൂസഫ് തൻ്റെ യാത്ര ആരംഭിച്ചത്. അദ്ദേഹത്തിൻ്റെ സഹോദരന്റെയും സുഹൃന്റെയും പിന്തുണയോടെയാണ് യാത്ര ചെയ്തതെന്ന് യൂസഫ് പറഞ്ഞു.