യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യയിലെ ജോയിൻ്റ് എൻട്രൻസ് എക്സാം (ജെഇഇ) മെയിൻസ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ദുബായ് നിവാസിയായ യഥാർത്ഥ് സമീർകുമാർ ഷാ 99.99 ശതമാനം മാർക്കോടെ ‘ഔട്ട്സൈഡ് ഇന്ത്യ ടോപ്പർ’ സ്ഥാനം നേടി.
ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന ജെഇഇ, ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് അവസരം നൽകുന്ന പരീക്ഷയാണ്.
തനിക്ക് ഇഷ്ടമുള്ള കോളേജിൽ കയറാമെന്ന പ്രതീക്ഷയിലാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് തയ്യാറെടുത്തതെന്ന് യഥാർത് സമീർകുമാർ ഷാ പറഞ്ഞു. “ബോംബെ ഐഐടിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് താൽപര്യമെന്നും സമീർകുമാർ വ്യക്തമാക്കി. “ഇത്രയും ഉയർന്ന സ്‌കോർ നേടുമെന്നും ഇന്ത്യക്ക് പുറത്ത് ടോപ്പറാകുമെന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ലയെന്നും സമീർകുമാർ കൂട്ടിച്ചേർത്തു.