ദുബായിലെ മോശം കാലാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് വെടിക്കെട്ട് താൽക്കാലികമായി നിർത്തിവച്ചു. മാർച്ച് 8, 9 തീയതികളിൽ സായാഹ്ന വെടിക്കെട്ട് നിർത്തിവച്ചതായും മാർച്ച് 10 മുതൽ പുനരാരംഭിക്കുമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മഴ പെയ്താൽ കുടകൾ കൈവശം വയ്ക്കാൻ സന്ദർശകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.