യുഎഇയിൽ വിശുദ്ധ റമദാൻ മാസത്തിൻ്റെ ആദ്യ ദിവസത്തെ ഫജ്ർ നമസ്‌കാര സമയം നാളെ (മാർച്ച് 11 തിങ്കളാഴ്ച്ച ) പുലർച്ചെ 5.15 ന് ആയിരിക്കും. വൈകിട്ട് 6.29 ന് ആയിരിക്കും ഇഫ്‌താർ / മഗ്‌രിബ് നമസ്‌കാര സമയം.
റമദാനിന്റെ ആദ്യദിവസമായ നാളെ നോമ്പ് സമയം 13 മണിക്കൂറും 14 മിനിറ്റും നീണ്ടു നിൽക്കും. മാസാവസാനമാകുമ്പോഴേക്കും നോമ്പിൻ്റെ ദൈർഘ്യം വർദ്ധിച്ച് ഏകദേശം 14 മണിക്കൂറിൽ എത്തും.