Search
Close this search box.

നാളെ റമദാൻ വ്രതാരംഭം : ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

Ramadan fasting starts tomorrow- UAE rulers extend their greetings

യുഎഇയിൽ നാളെ മാർച്ച് 11 തിങ്കളാഴ്ച റമദാൻ വ്രതാരംഭത്തിന് തുടക്കം കുറിക്കുമ്പോൾ ആശംസകൾ നേർന്നിരിക്കുകയാണ് യുഎഇയുടെ ഭരണാധികാരികൾ.

” വിശുദ്ധ റമദാൻ മാസം ആചരിക്കുന്ന എല്ലാവർക്കും ഞാൻ എൻ്റെ ആശംസകൾ നേരുന്നു. ചിന്തയുടെയും പ്രാർത്ഥനയുടെയും ഈ കാലഘട്ടം നമ്മെ കൂടുതൽ അടുപ്പിക്കുകയും നമ്മുടെ ഐക്യത്തിൻ്റെയും അനുകമ്പയുടെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. സമാധാനവും ഐക്യവും ആത്മീയ വളർച്ചയും നിറഞ്ഞ ഒരു അനുഗ്രഹീത റമദാൻ നിങ്ങൾക്ക് ആശംസിക്കുന്നു” യുഎഇയുടെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സിൽ കുറിച്ചു.

വിശുദ്ധ മാസത്തിൻ്റെ ആഗമനത്തിൽ എമിറേറ്റ്‌സിലെ ജനങ്ങളെയും എല്ലാ അറബ്, ഇസ്ലാമിക ജനതയെയും അഭിനന്ദിക്കുന്നു, സംതൃപ്തിക്കും വിജയത്തിനും വേണ്ടിയുള്ള പ്രാർത്ഥന കൂട്ടിച്ചേർക്കുന്നുവെന്നും യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എക്‌സിലൂടെ അറിയിച്ചു.

യു എ ഇയിൽ ഇന്ന് ഞായറാഴ്ച്ച മഗ്‌രിബ് (സൂര്യാസ്തമയ) നമസ്‌കാരത്തിന് ശേഷം ചന്ദ്രദർശന സമിതി യോഗം ചേരുകയും അവർ ചന്ദ്രക്കല കണ്ടതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts