ദുബായിൽ മാർഗം, ലെഹ്ബാബ്, അൽ ലെസൈലി, ഹത്ത എന്നിവിടങ്ങളിലെ ഇൻ്റേണൽ റോഡുകളുടെയും സ്ട്രീറ്റ് ലൈറ്റുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA ) പൂർത്തിയാക്കി. 18 കിലോമീറ്റർ റോഡ് പണിയും 17 കിലോമീറ്റർ നിലവിലുള്ള തെരുവുകളിൽ ലൈറ്റിംഗ് തൂണുകൾ കൂട്ടിച്ചേർക്കലും ഉൾപ്പെടെ 35 കിലോമീറ്ററാണ് പദ്ധതി. താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് അതോറിറ്റി ലെഹ്ബാബിലും അൽ ലെസൈലിയിലും അധിക റോഡ് പ്രവൃത്തികൾ ആരംഭിച്ചത്.
