ദുബായിൽ പള്ളിപരിസരത്ത് സ്ത്രീ വേഷം ധരിച്ച് ഭിക്ഷാടനം നടത്തിയ അറബ് യുവാവ് പിടിയിലായി

Arab youth arrested for begging in mosque premises in Dubai

ഭിക്ഷാടനത്തിന് വേണ്ടി വേഷം മാറി അബായയും നിഖാബും ധരിച്ച അറബ് യുവാവിനെ വെള്ളിയാഴ്ച പള്ളിക്ക് സമീപം പിടികൂടിയതായി ദുബായ് പോലീസ് അറിയിച്ചു.

റമദാനിൽ ഭിക്ഷാടനം നടത്തുന്ന സ്ത്രീകളോട് പുരുഷൻമാരേക്കാൾ കൂടുതൽ സഹാനുഭൂതിയുള്ളവരാണെന്ന് വിശ്വസിച്ചതിനാലാണ് ഈ യുവാവ് സ്ത്രീയുടെ വസ്ത്രം ധരിച്ചതെന്ന് ദുബായ് പോലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു.

സംശയാസ്പദമായ ഒരു യുവാവ് ഭിക്ഷ യാചിക്കുന്നതായി ഒരു താമസക്കാരൻ റിപ്പോർട്ട് ചെയ്ത പ്രകാരമാണ് ഇയാളെ പിടികൂടിയതെന്നും അൽ ഷംസി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!