മന്ത്രവാദ സാമഗ്രികളുമായി ഭിക്ഷാടനം : ദുബായിൽ സ്ത്രീ അറസ്റ്റിൽ

Begging with witchcraft material- Woman arrested in Dubai

മന്ത്രവാദ സാമഗ്രികളുമായി ഭിക്ഷാടനം നടത്തിയ ഏഷ്യൻ രാജ്യത്ത് നിന്നുള്ള ഒരു സ്ത്രീയെ ദുബായ് പോലീസ് പിടികൂടി.

പണം നൽകാൻ വ്യക്തികളെ സ്വാധീനിക്കാൻ സഹായിക്കുമെന്ന് വിശ്വസിച്ച് ഇവർ  മന്ത്രവാദമാല, പേപ്പറുകൾ, ഉപകരണങ്ങൾ,മാന്ത്രിക മൂടുപടം എന്നിവ കൈവശം വച്ചിരുന്നു. ദുബായ് പോലീസ് ആരംഭിച്ച ‘കോംബാറ്റ് ബെഗ്ഗിംഗ്’ ആൻ്റി ഭിക്ഷാടന കാമ്പയിൻ്റെ ഭാഗമായാണ് ഈ സ്ത്രീയുടെ അറസ്റ്റ്.

ഭിക്ഷാടനം എന്ന കുറ്റകൃത്യത്തെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും ഒരു പരിഷ്കൃത സമൂഹത്തിൻ്റെ സത്ത സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ കാമ്പയിൻ്റെ പ്രാഥമിക ലക്ഷ്യം.

ദുബായിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് യാചകയെ പിടികൂടിയതെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു.

ഒരു കമ്മ്യൂണിറ്റി അംഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!