ദുബായിൽ പൊതുഗതാഗത യാത്രക്കാർക്ക് ‘ഷെയർഡ് കുടകൾ’ വാഗ്ദാനം ചെയ്യുന്ന ഒരു സവിശേഷ സേവനം ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അവതരിപ്പിച്ചു.
പ്രമുഖ കനേഡിയൻ സ്മാർട്ട് അംബ്രല്ല ഷെയർ സർവീസ് കമ്പനിയായ അംബ്രാസിറ്റിയുമായി സഹകരിച്ച് അൽ ഗുബൈബ ബസിലും മെട്രോ സ്റ്റേഷനിലും ആണ് ഇപ്പോൾ ‘സൗജന്യ’ സ്മാർട്ട് കുട സേവനം ആരംഭിച്ചിരിക്കുന്നത്. യാത്രക്കാർക്ക് അവരുടെ നോൾ കാർഡ് ഉപയോഗിച്ച് സൗജന്യമായി കുടകൾ വാങ്ങാവുന്നതാണ്.
ദുബായിലെ നടപ്പാത വർധിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും വെയിലിൽ നിന്നും മഴയിൽ നിന്നും രക്ഷനേടാൻ സൗകര്യപ്രദവും സുസ്ഥിരവുമായ മാർഗ്ഗം നൽകുന്നതിനാണ് പുതിയ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനുമായി യോജിപ്പിച്ച്, സുസ്ഥിരവും ആരോഗ്യകരവും ഉൾക്കൊള്ളുന്നതുമായ നഗര അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള ദുബായിയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം അടിവരയിടുന്നതെന്ന് ആർടിഎ ഇന്ന് ശനിയാഴ്ച പത്രക്കുറിപ്പിൽ അറിയിച്ചു.