അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : ഖത്തറിലുള്ള തമിഴ്‌നാട് സ്വദേശിക്ക് 10 മില്യൺ ദിർഹം സമ്മാനം

Abu Dhabi Big Ticket Draw- Tamil Nadu native in Qatar wins Dh10 million prize

ഓപ്പറേഷൻസ് താൽക്കാലികമായി നിർത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അവസാന നറുക്കെടുപ്പിൽ (Big Ticket live draw series 262 ) ഖത്തറിൽ മെക്കാനിക്കൽ ടെക്നീഷ്യനായ തമിഴ്‌നാട്ടുകാരൻ രമേഷ് പേശലാലു കണ്ണന് 10 മില്യൺ ദിർഹം (22.74 കോടി രൂപ) സമ്മാനം ലഭിച്ചു. മാർച്ച് 29 ന് വാങ്ങിയ 056845 എന്ന ടിക്കറ്റിലാണ് അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചത്.

5 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന രമേഷ് 10 സുഹൃത്തുക്കളുമായി ചേർന്ന് ഓൺലൈനിലൂടെ എടുത്ത ടിക്കറ്റിലാണ് സമ്മാനം അടിച്ചത്.

യുഎഇയുടെ പുതിയ നിയന്ത്രണം മൂലം ഈ മാസം ഏപ്രിൽ ഒന്നു മുതൽ ബിഗ് ടിക്കറ്റിന്റെറെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച നറുക്കെടുപ്പ് ഇന്നലെ ഏപ്രിൽ 3 ന് നടത്തുമെന്നും സംഘാടകർ അറിയിച്ചിരുന്നു.

ബിഗ് ടിക്കറ്റ് ടിക്കറ്റ് താൽക്കാലികമായി നിർത്തിയത് ഒരു ചെറിയ സമയത്തേക്കായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് തുടരണമെന്നും സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!