ഒമാനിലെ ഖസബിൽ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശികളായ കുട്ടികൾ മരിച്ചു. നരിക്കുനി പുല്ലാളൂർ സ്വദേശി ലുഖ്‌മാനുൽ ഹക്കീമിൻ്റെ മക്കളായ ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരണപ്പെട്ടത്. ഒമാന്റെ ഭാഗമായ ഖസബിൽ ഇവർ സഞ്ചരിച്ച ബോട്ട്, ആഴക്കടലിൽ ലോഞ്ചിന് സമീപം അപകടത്തിൽപ്പെടുകയായിരുന്നു.
മാതാപിതാക്കൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം