2027-ഓടെ റാസൽഖൈമയിൽ പറക്കും ടാക്സികൾ സാധ്യമാക്കാൻ സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടതായി അധികൃതർ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
അറേബ്യൻ ട്രാവൽ മാർക്കറ്റിൻ്റെ രണ്ടാം ദിനത്തിൽ റാസൽഖൈമ ടൂറിസം ഡെവലപ്മെൻ്റ് അതോറിറ്റി (RAKTDA), റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി, സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ച പത്രസമ്മേളനത്തിലാണ് ഈ പ്രഖ്യാപനം വന്നത്. ഇത് യാഥാർഥ്യമായാൽ ദുബായ് എയർപോർട്ടിൽ നിന്ന് റാസൽഖൈമയിലെ മർജൻ ദ്വീപിലേക്കുള്ള യാത്രാ സമയം 15-18 മിനിറ്റായി കുറയും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കി ഹോട്ടലുകളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ വികസനം RAK-യെ പിന്തുണയ്ക്കുമെന്നും അധികൃതർ പറഞ്ഞു.