അൽ ഐനിലെ 3 റോഡുകൾ മൂന്ന് മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അറിയിപ്പ്

Notice that 3 roads in Al Ain will be partially closed for three months

അൽ ഐനിലെ മൂന്ന്  റോഡുകൾ മൂന്ന് മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു.

ഇതനുസരിച്ച് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്ന് മെയ് 15 ബുധനാഴ്ച മുതൽ ഓഗസ്റ്റ് 11 മുതൽ ഭാഗികമായി അടച്ചിടും.

അൽ ഐനിലെ മൈത ബിൻത് മുഹമ്മദ് സ്ട്രീറ്റിൽ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകൾ മെയ് 12 ഞായറാഴ്ച്ച മുതൽ ജൂൺ 16 ഞായറാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി നേരത്തെ അറിയിച്ചിരുന്നു

ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകൾ മെയ് 12 ഞായറാഴ്ച്ച മുതൽ ജൂൺ 12 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്നും അബുദാബി മൊബിലിറ്റി നേരത്തെ അറിയിച്ചിരുന്നു.

എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനമോടിക്കുന്നവർ ജാഗ്രതയോടെയും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!