കോഴിക്കോട് കോന്നാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ വെന്തുമരിച്ചു.
കാറിലെ തീയണച്ചപ്പോഴാണ് ഒരാളെ കാറിനകത്ത് വെന്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ 12.15നാണ് സംഭവം. കാറിന് തീ പിടിച്ചത് ശ്രദ്ധയിൽ പെട്ട ട്രാഫിക് പോലീസ് വാഹനത്തെ പിന്തുടർന്നു വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നു
എന്നാൽ റോഡിന്റെ സൈഡ് ചേർന്ന് നിർത്താൻ ശ്രമിക്കുന്നതിനിടെ കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു.
സീറ്റ് ബെൽറ്റ് കുടുങ്ങിപ്പോയതിനാൽ മോഹൻദാസിന് രക്ഷപെടാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.