യുഎഇയിൽ ഇത്തവണ ഈദ് അൽ അദ്ഹക്ക് ഗ്രോസറി ഡെലിവറി ആപ്പുകൾ വഴി ബലിമൃഗങ്ങളുടെ മാംസം മുൻകൂട്ടി ഓർഡർ (കുർബാനി സേവനം) ചെയ്യാനാകുമെന്ന് അധികൃതർ അറിയിച്ചു.
Careem and Noon minutes ഡെലിവറി ആപ്പിലെ മെനുവിൽ ചേർത്തിരിക്കുന്ന പുതിയ ‘ആട്’-തീം ഓപ്ഷനുകൾ കണ്ടെത്തി താമസക്കാർക്ക് അവരുടെ ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാനും മാംസം അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കാനും കഴിയും.
Careem and Noon minutes എന്നിവ 400 ദിർഹം മുതൽ 2,150 ദിർഹം വരെ വിലയിൽ വ്യത്യസ്ത വലുപ്പത്തിലുള്ള ചെമ്മരിയാടുകളുടെയും ആടുകളുടെയും നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈദ് അൽ അദ്ഹയ്ക്ക് രണ്ട് ദിവസം മുമ്പ് വരെ ഉപഭോക്താക്കൾക്ക് ഓർഡർ നൽകാവുന്നതാണ്