മിഡിലീസ്റ്റിൽ ആദ്യമായി നായ്ക്കളിൽ ഹൃദ്യ ശസ്ത്രക്രിയ പൂർത്തിയാക്കി UAE ലെ വെറ്ററിനറി സർജൻമാർ. മൂന്ന് നായ്ക്കളിലാണ് ഹൃദയ വാൽവ് മാറ്റിവാക്കുന്ന ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ പ്രൊഫസർ കറ്റ്സൂരിയോ മറ്റ്സൂറ, അബുദാബി ബ്രിട്ടീഷ് വെറ്ററിനറി ക്ലിനിക്കിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോക്ടർ ജോസ് ബോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ഏഴ് വിദഗ്‌ധ സംഘം ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
മിഡിലീസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ആദ്യമാണ് നായ്ക്കളയിൽ ഇത്തരമൊരു ഹൃദയ ശസ്ത്രക്രിയ വിജയിപ്പിക്കുന്നത്. നേരത്തെ ജപ്പാൻ, യു.കെ, ഫ്രാൻസ്, യു.എസ്.,എന്നിവടങ്ങളിൽ നായ്ക്കളിൽ ഹൃദയ ശസ്ത്രക്രിയ വിജയിച്ചിട്ടുണ്ട്. ഹൃദയ വാൽവ് തകരാറിലാകുന്ന അസുഖം നായ്ക്കളിൽ സാധാരണയാണെങ്കിലും പത്ത് ശതമാനം നായ്ക്കളെ മാത്രമേ ഉടമകൾ ചികിത്സക്കായി എത്തിക്കാറുള്ളു. ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായി നായ്ക്കൾ ചത്തുപോകുന്നത് പതിവാണ്.