യുഎഇയിൽ ഇന്ന് താപനില 50.8ºC രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
അബുദാബിയിലെ ഷവാമെഖിൽ ഉച്ചക്ക് 2.45 നും അൽ ഐനിലെ സ്വീഹാനിൽ 3.45-നും 50.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇന്നലെയും രാജ്യത്ത് താപനില 50.7ºC രേഖപ്പെടുത്തിയിരുന്നു.
തുടർച്ചയായ ദിവസങ്ങളിൽ താപനില സാധാരണ ശരാശരിയേക്കാൾ കൂടുതലാകുമ്പോൾ ഉഷ്ണതരംഗങ്ങളുണ്ടാകുന്നതായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ചൂട് ഉയരുമ്പോഴും സെപ്റ്റംബർ വരെ അപൂർവം ചിലയിടങ്ങളിൽ വേനൽക്കാല മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.
#The_highest_temperature recorded over the country today is 50.8°C in Al Shawamekh (Abu Dhabi) at 14:45 and Sweihan (Al Ain) at 15:45 UAE Local time. pic.twitter.com/bjRVWzBmgU
— المركز الوطني للأرصاد (@ncmuae) July 9, 2024