മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ: ഓൺലൈൻ ബുക്കിങ് നിർത്തി വിമാനക്കമ്പനികൾ| നേരത്തെ എയർപോർട്ടിലെത്താൻ നിർദ്ദേശം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ. സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റ് പ്രവർത്തനങ്ങൾ തകരാറിലായത്. വിൻഡോസ് തകരാർ വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. വിമാനകമ്പനികൾ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്.

സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങിയ കമ്പനികളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്. സേവന ദാതാവുമായുള്ള സാങ്കേതിക തകരാറാണ് ബുക്കിംഗ് നിർത്താൻ കാരണമെന്ന് കമ്പനികൾ അറിയിച്ചിരിക്കുന്നത്. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺ ലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് കമ്പനികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

തകരാറുകൾ പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിഷയത്തിൽ മൈക്രോസോഫ്റ്റിന്റെ പ്രതികരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!