പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിൽ ശനിയാഴ്ച തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
സന്നദ്ധ പ്രവർത്തകർ, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവർ തുടങ്ങിയവർക്ക് ദുരന്തബാധിത പ്രദേശങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും ഞായറാഴ്ച ജനകീയ തിരച്ചിൽ പുനരാരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.