ഇന്നലെ 2024 ഓഗസ്റ്റ് 26 തിങ്കളാഴ്‌ച രാത്രി 11.30 ന് കൊച്ചിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റിൻ്റെ (SG 18) വിമാനം യന്ത്ര തകരാറിനെ തുടർന്ന് പുറപ്പെട്ടില്ല. തുടർന്ന് 180 ലധികം യാത്രക്കാർ രാത്രി കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു.
തകരാർ പരിഹരിച്ച് ദുബായിൽ നിന്ന് വിമാനമെത്തിയാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ ദുബായിലേക്ക് കൊണ്ടു പോകുമെന്ന് അധികൃതർ അറിയിച്ചു.