യു.എ.ഇയിൽ സെപ്തംബർ മാസത്തിൽ ഇന്ധന വില കുറഞ്ഞേക്കും

യുഎഇ : കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആഗോള എണ്ണ വില താഴ്ന്ന നിലയിൽ തുടരുന്നതിനാൽ യുഎഇയിൽ സെപ്റ്റംബർ മാസത്തിൽ പെട്രോൾ വില കുറയാനിടയുണ്ട്.

2015-ൽ യുഎഇ ചില്ലറ ഇന്ധന നിരക്കുകളുടെ നിയന്ത്രണം എടുത്തുകളഞ്ഞത് മുതൽ, ആഗോള വിലയുമായി പൊരുത്തപ്പെടുന്നതിന് എല്ലാ മാസാവസാനവും പെട്രോൾ വില മാറിക്കൊണ്ടിരിക്കുന്നുണ്ട്.

ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ പ്രാദേശിക ഇന്ധന വിലയിൽ നേരിയ മാറ്റം വരുത്തിയിരുന്നു. നിലവിൽ, സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നിവയുടെ വില ലിറ്ററിന് യഥാക്രമം 3.05, 2.93, 2.86 ദിർഹം എന്നിങ്ങനെയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!