അബുദാബിയിലെ സായിദ് സിറ്റിയിൽ 3 പുതിയ സ്കൂളുകൾ തുറന്നു

അബുദാബിയിലെ സായിദ് സിറ്റിയിൽ പുതിയ മൂന്ന് അത്യാധുനിക സ്കൂളുകൾ തുറന്നു. അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പൂർത്തീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്.

സ്‌കൂളുകൾ 2024-2025 അധ്യയന വർഷത്തിൽ 5,360 വിദ്യാർത്ഥികളെ സ്വീകരിക്കും. 81,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ സ്കൂളുകൾ നിർമ്മിച്ചിരിക്കുന്നത്.

അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് (എഡിഇകെ)യുടെയും ബെസിക്‌സിൻ്റെയും ബെല്ലിനറി ഗ്രൂപ്പിൻ്റെയും നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൻ്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!