ദുബായ്: ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ സായുധ സേനയിലെ നാല് അംഗങ്ങൾ മരണപ്പെട്ടു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ 24 ചൊവ്വാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയും ആവശ്യമായ വൈദ്യസഹായം നൽകുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരെ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
ധീരരായ സൈനികരുടെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു.