ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കൽ; ക്വിനോവ കൃഷി ആരംഭിക്കാൻ യുഎഇ

ദുബായ്: ക്വിനോവ കൃഷി ചെയ്യാനുള്ള പരീക്ഷണങ്ങൾ ആരംഭിക്കാൻ യുഎഇ. ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബി ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ എഡിക്യു, ഇന്റർനാഷണൽ സെന്റർ ഫോർ ബയോസലൈൻ അഗ്രികൾച്ചർ (ഐസിബിഎ), അഗ്രി-ടെക് ഫുഡ് കമ്പനിയായ സിലാൽ എന്നിവയുമായി സഹകരിച്ചായിരിക്കും ക്വിനോവ കൃഷി നടത്തുക. 100 മില്യൺ ദിർഹത്തിന്റെ പിന്തുണയാണ് പദ്ധതിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

യുഎഇയിൽ ആദ്യത്തെ ക്വിനോവ കൃഷി പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് സിലാലും ഇന്റർനാഷണൽ സെന്റർ ഫോർ ബയോസലൈൻ അഗ്രികൾച്ചറും നടത്തിയ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് എഡിക്യു ഡെപ്യുട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൻസൂർ അൽ മുല്ല അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!