എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഒരു ദിവസം വരും; ഷാർജ ഭരണാധികാരി

ഷാർജ: ഷാർജയിലെ എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഒരു ദിവസം വരുമെന്ന് പ്രഖ്യാപനം. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡയറക്ട് ലൈൻ റേഡിയോ പ്രോഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഷാർജ സർക്കാർ അതിന്റെ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും മുതിർന്ന എമിറാത്തികൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ ഈ കവറേജ് വിപുലീകരിക്കുകയാണ്. അടുത്തിടെ ‘വയോജനങ്ങൾക്കുള്ള ഇൻഷുറൻസ്’ പദ്ധതിയുടെ പ്രായപരിധി കുറച്ചിരുന്നു. ഇത് ഷാർജ ആരോഗ്യവിഭാഗം (എസ്എച്ച്എ) സ്ഥിരീകരിക്കുകയും ചെയ്തു. ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന കാര്യത്തിൽ പിന്നോട്ടില്ല. വെട്ടിക്കുറയ്ക്കുകയുമില്ല. എന്നാൽ ഞങ്ങൾ വിഷയം സാവധാനത്തിലാണ് എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോൾ, 45 വയസ്സുള്ളവർക്ക് ഇൻഷുറൻസ് നൽകും. എങ്കിലും യോഗ്യത നേടുന്നതിന് അവർ യുഎഇ പൗരനും എമിറേറ്റിലെ താമസക്കാരനും ആയിരിക്കണമെന്ന് എസ്എച്ച്എയുടെ മെഡിക്കൽ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഫലാഹ് അറിയിച്ചു. എല്ലാ ജീവനക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് 2025 ജനുവരിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാർജ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!