ദുബായ്: അസ്ഥിരമായ ഇന്റർനെറ്റ്, മോശം ഫോൺ സിഗ്‌നൽ എന്നിവ കാരണം ബുദ്ധിമുട്ട് നേരിടുന്നുണ്ടോ. ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന യുഎഇ നിവാസികൾക്ക് പരാതി നൽകാം. ഈ പരാതികൾ പരിഹരിക്കുന്നതായുള്ള സേവനം സൗജന്യമാണ്. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ) മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അതിന്റെ വെബ്സൈറ്റ് വഴിയോ കോൾ സെന്റർ വഴിയോ പരാതികൾ ഫയൽ ചെയ്യാം. വ്യക്തികൾക്ക് പുറമെ ബിസിനസുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ഈ സേവനത്തിന് അപേക്ഷിക്കാം.
ഉപഭോക്താക്കൾക്കും അവരുടെ ടെലികോം സേവന ദാതാക്കൾക്കും ഇടയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. എമിറേറ്റ്‌സ് ഐഡി, ട്രേഡ് ലൈസൻസ്, ലഭ്യമായ സപ്പോർട്ടിംഗ് ഡോക്യുമെന്റ്‌സ് തുടങ്ങിയ രേഖകളാണ് പരാതി ബോധിപ്പിക്കാൻ വേണ്ടത്.
അഞ്ച് മുതൽ 20 വരെ പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരാതി പരിഹരിക്കപ്പെടും.