മികവിന് അംഗീകാരം; ഡ്രൈവിങ് പരിശീലകർക്കും സ്‌കൂളുകൾക്കും ആദരവുമായി ദുബായ് ആർടിഎ

ദുബായ്: മികച്ച ഡ്രൈവിങ് പരിശീലകർക്കും സ്‌കൂളുകൾക്കും ആദരവുമായി ദുബായ് ആർടിഎ. പരിശീലനത്തിലും സുരക്ഷയിലും മികവു പുലർത്തിയവരെയാണ് ആർടിഎ ആദരിച്ചത്. ദുബൈയിലെ ആർടിഎ ആസ്ഥാനത്തായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്.

പരിശീലനത്തിൽ മികവു തെളിയിച്ച 64 ഇൻസ്ട്രക്ടർമാരെയും നാല് ഡ്രൈവിങ് സ്‌കൂളുകളെയും ആദരിച്ചതായി ആർടിഎ അറിയിച്ചു. ബെൽഹസ ഡ്രൈവിങ് സെന്റർ, ദുബായ് ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് പുരസ്‌കാരം ലഭിച്ച ഡ്രൈവിങ് സ്‌കൂളുകൾ. ലൈസൻസിങ് ഏജൻസി സിഇഒ അഹ്മദ് മഹ്ബൂബ്, കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സിഇഒ യൂസഫ് അൽ അലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!