ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ മൂലമുള്ള മരണ നിരക്ക് കുറയ്ക്കൽ: പുതിയ ചട്ടങ്ങൾ പുറത്തിറക്കി യുഎഇ

ദുബായ്: ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവ കാരണമുള്ള മരണങ്ങൾ മൂന്നിലൊന്നായി കുറയ്ക്കുന്നതിന് പുതിയ ചട്ടങ്ങൾ പുറത്തിറക്കി യുഎഇ. രോഗപ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ചട്ടങ്ങൾ പുറത്തിറക്കിയത്. ആറുവർഷത്തിനകം മരണനിരക്ക് 33 ശതമാനം കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതു ആരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോക്ടർ ഹുസൈൻ അബ്ദുൽ റഹ്മാൻ അൽറാൻദ് അറിയിച്ചു.

യുഎഇയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഹൃദ്രോഗ അപകട സാധ്യത കണക്കാക്കുന്ന ഫ്രംമിൻഗം കാർഡിയോവാസ്കുലർ റിസ്ക് സ്കോർ സംവിധാനം സജ്ജമാണ്. ഇതനുസരിച്ച് രോഗിയുടെ പ്രായം, കൊളസ്ട്രോൾ അളവ്, രക്തസമ്മർദ്ദം, പ്രമേഹം, പുകവലി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് പഠനവിധേയമാക്കിയാണ് ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നത്. ഇതിലൂടെ ഉയർന്ന അപകടസാധ്യതയുള്ള രോഗികളെ തിരിച്ചറിഞ്ഞ് ചികിത്സ നേരത്തെ നൽകാനും ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാനും ഡോക്ടർമാർക്ക് കഴിയും. ഹൃദ്രോഗം, രക്തസമ്മർദ്ദം, പക്ഷാഘാതം തുടങ്ങിയ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ രോഗശമനം ഉറപ്പാക്കാൻ കഴിയും. ഉയർന്ന അപകടസാധ്യതയുള്ള 40 വയസ്സിന് മുകളിലുള്ളവർക്കായി മെഡിക്കൽ ഉപദേശവും അവശച്ച ചികിത്സകളും നൽകുന്ന യുവർ പൾസ് പദ്ധതിക്കും യുഎഇയിൽ തുടക്കം കുറിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ഈ വിഭാഗത്തിൽ ഉൾപ്പെട്ട 80 ശതമാനം പേരും ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് പരിശോധനകൾ നടത്തിവരികയാണ്. രോഗപ്രതിരോധം, ബോധവൽക്കരണം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി യുഎഇയിൽ ക്യാമ്പയിനുകൾ നടത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!