കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിൽ തിരുവണ്ണാമലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി.
മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശക്തമായ മഴയെത്തുടർന്ന് രാവിലെ മുതൽ രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധി നേരിട്ടിരുന്നു.
ഏകദേശം 200-ഓളം വരുന്ന രക്ഷാപ്രവർത്തകർ യന്ത്രസഹായമില്ലാതെയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. പിന്നീട് യന്ത്രങ്ങൾ കൊണ്ടുവരികയും വലിയ പാറക്കല്ലുകൾ പൊട്ടിച്ച് അടർത്തിമാറ്റുകയുമായിരുന്നു.