റാസൽഖൈമയിലെ പർവതപ്രദേശങ്ങളിൽപെട്ട് പരിക്കേറ്റ ഒരാളെ റാസൽഖൈമ പോലീസുമായി ഏകോപിപ്പിച്ച് യുഎഇ നാഷണൽ ഗാർഡാണ് മെഡിക്കൽ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. ആവശ്യമായ ചികിത്സയ്ക്കായി ഇയാളെ അൽ-ഖാസിമി ആശുപത്രിയിലേക്കാണ് എയർലിഫ്റ്റ് ചെയ്തത്
പർവതപ്രദേശങ്ങളിൽ പോകുന്നവർ ദേശീയ ഗാർഡും റാസൽ-ഖൈമ പോലീസും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ പാലിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.
സഹായമോ ഇടപെടലോ ആവശ്യമായ ഏതെങ്കിലും അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ സേർച്ച് ആൻ്റ് റെസ്‌ക്യൂ എമർജൻസി ഹോട്ട്‌ലൈനിൽ (995) വിളിക്കാനും നാഷണൽ ഗാർഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.