യുഎഇയുടെ ചിലയിടങ്ങളിൽ ഇന്ന് ജനുവരി 28 ന് രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അബുദാബി, അൽഐൻ, ദുബായ് റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
യുഎഇയുടെ ചിലയിടങ്ങളിൽ ഇന്ന് ജനുവരി 28 ന് രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂടൽമഞ്ഞിനെത്തുടർന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അബുദാബി, അൽഐൻ, ദുബായ് റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെ, അബുദാബിയിലെ അർജാൻ, അൽ വാത്ബ, ദുബായിലെ ജബൽ അലി, അൽ ലിസൈലി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് ഉണ്ടെന്ന് കാലാവസ്ഥാ ബ്യൂറോ റിപ്പോർട്ട് ചെയ്തു. കൂടാതെ, അൽ ഐനിലെ സ്വീഹാനിലേക്കുള്ള അൽ ഫയ റോഡിൽ ഇടതൂർന്ന മൂടൽമഞ്ഞ് രേഖപ്പെടുത്തി. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന കുറഞ്ഞ വേഗത പരിധി പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കാൻ അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്.