യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നാളെ വ്യാഴാഴ്ച മുതൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി NCM

NCM said light rain is expected in different parts of Enthi tomorrow from Thursday

യുഎഇയിലുടനീളം വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മഴയും മൂടൽമഞ്ഞും രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച മുതൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) മുന്നറിയിപ്പ് നൽകി.

നാളെ വ്യാഴാഴ്ച രാവിലെ ചില ആന്തരിക പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. രാത്രിയിൽ ഹ്യുമിഡിറ്റി ഉയരാനും സാധ്യതയുണ്ട്.

ഷാർജയിലെ കൽബയിൽ 27.9 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. റാസൽഖൈമയിലെ ജെയ്സ് പർവതത്തിൽ 4.9 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!