യുഎഇയിൽ ഫെബ്രുവരിയിൽ പെട്രോൾ വില വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ

Indications that petrol prices may increase in February

യുഎഇയിൽ ഫെബ്രുവരിയിൽ പെട്രോൾ വില വർദ്ധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ.

റഷ്യൻ ക്രൂഡ് കയറ്റുമതിയെ ബാധിക്കുന്ന താരിഫുകളും യുഎസ് ഉപരോധങ്ങളും സംബന്ധിച്ച യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം ജനുവരിയിൽ എണ്ണ വില ഉയർന്നിരുന്നു. ഈ ആഗോള ഘടകങ്ങൾ യുഎഇയിൽ 2025 ഫെബ്രുവരിയിൽ പെട്രോൾ വില ഉയരാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024 ഡിസംബറിലെ ബാരലിന് 73 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ജനുവരിയിൽ ബ്രെൻ്റ് ഓയിൽ ശരാശരി 77.55 ഡോളറായിരുന്നു.

യുഎഇയിൽ 2025 ജനുവരിയിൽ സൂപ്പർ 98, സ്‌പെഷ്യൽ 95, ഇ-പ്ലസ് എന്നിവയുടെ വില യഥാക്രമം 2.61, 2.50, 2.43 ദിർഹം എന്നിങ്ങനെയായിരുന്നു. ഡീസൽ ലിറ്ററിന് 2.68 ദിർഹമായിരുന്നു. 2024 ഡിസംബറിലെ പെട്രോൾ – ഡീസൽ വിലകൾ മാറ്റമില്ലാതെ 2025 ജനുവരിയിലും തുടരുകയായിരുന്നു.

യുഎഇയിൽ ഫെബ്രുവരി മാസത്തിലെ പെട്രോൾ – ഡീസൽ വിലകൾ മറ്റന്നാൾ ജനുവരി 31ന് പ്രഖ്യാപിക്കും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!