അൽ ഖൂസ് ലേബർ അക്കോമഡേഷനിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മറ്റൊരാൾക്ക് ദുബായ് ക്രിമിനൽ കോടതി 3 വർഷം തടവും 50,000 ദിർഹം പിഴയും വിധിച്ചു.
2023 ഡിസംബർ 30 ന് ദുബായിലെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്, മദ്യലഹരിയിൽ അവിടെയുണ്ടായ വാക്ക് തർക്കം ശാരീരിക അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു.
കുത്തേറ്റയാൾ മറ്റെയാളെ അപമാനിച്ചതിനെത്തുടർന്നാണ് വാക്ക് തർക്കം ഉണ്ടായത്. തുടർന്ന് നെഞ്ചിലും മുഖത്തും വയറിലും കുത്തുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായി കോടതിരേഖകൾ വ്യക്‌തമാക്കുന്നു.