പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ദുബായ് പോലീസ് മസാജ് സേവനങ്ങൾക്കായുള്ള പ്രൊമോഷണൽ കാർഡുകളുടെ അനധികൃത വിതരണത്തിൽ ഉൾപ്പെട്ട നാല് പ്രിൻ്റിംഗ് പ്രസ്സുകൾ അടച്ചുപൂട്ടി.
ഈ പ്രസ്സുകളുമായി ബന്ധമുള്ള വ്യക്തികൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രമോഷണൽ കാർഡുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഫോൺ നമ്പറുകളുമായി ബന്ധപ്പെടരുതെന്ന് താമസക്കാരോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് മോഷണമോ കൊള്ളയടിക്കൽ പോലുള്ള അപകടസാധ്യതകളിലേക്ക് അവരെ നയിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.