ദുബായിലെ ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക്ക് 2024 ൽ 2.3 ബില്യൺ ദിർഹം വരുമാനം നേടി. മുൻ വർഷത്തെ 2.1 ബില്യൺ ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ 8.7 ശതമാനം വർധനവാണ് ഈ വരുമാനത്തിൽ ഉണ്ടായത്. പിഴകളുടെ എണ്ണത്തിലെ വർധനവും ടോൾ ഉപയോഗത്തിലെ വർധനവുമാണ് ഇതിന് കാരണം.
കഴിഞ്ഞ വർഷം കമ്പനിയുടെ ലാഭം 6.7 ശതമാനം ഉയർന്ന് 1.279 ബില്യൺ ദിർഹത്തിലെത്തിയിരുന്നു
2024-ൽ പിഴകളിൽ നിന്നുള്ള വരുമാനം 9.3 ശതമാനം വർധിച്ച് 236.9 മില്യൺ ദിർഹമായി, നാലാം പാദത്തിൽ 14.5 ശതമാനം വർധിച്ച് 62.1 മില്യൺ ദിർഹമായി. 2024-ലെ നാലാം പാദത്തിൽ മൊത്തം നിയമലംഘനങ്ങളുടെ എണ്ണം 5.4 ശതമാനം വർധിച്ച് 730,000 ആയി..