കണ്ണൂർ തലശ്ശേരി സ്വദേശിനി അബുദാബിയിൽ അന്തരിച്ചു. മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33) ആണ് മരിച്ചത്. 2 ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: ഐദിൻ, അനാമി, ഐഹാം. പിതാവ്: ബയ്യിൽ മുസ്തഫ. മാതാവ്: ആലിയമ്പത് റഹിമ. സഹോദരങ്ങൾ: നിദ ഫാത്തിമ, സഫ ഫർഹത്
അബുദാബി KMCC ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം.